Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Old Skeleton

ബി​ൽ അ​ട​യ്ക്കാ​ത്ത​തി​നാ​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​നെ​ത്തി; വീ​ട്ടു​വ​ള​പ്പി​ൽ ക​ണ്ട​ത് വ​യോ​ധി​ക​ന്‍റെ അ​സ്ഥി​കൂ​ടം

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ഗൃ​ഹ​നാ​ഥ​ന്‍റെ ഒ​ന്ന​ര മാ​സം പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം വീ​ട്ടു​വ​ള​പ്പി​ൽ ക​ണ്ടെ​ത്തി. ചാ​ലി​ക്ക​ര കാ​ക്കാ​മാ​ക്കൂ​ൽ മീ​ത്ത​ൽ കു​ഞ്ഞി​ക്ക​ണ്ണ​ൻ(72) ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ൾ ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പ​റ​മ്പി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ എ​ന്തെ​ങ്കി​ലും അ​പ​ക​ടം പ​റ്റി മ​രി​ച്ച​താ​കാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വൈ​ദ്യു​തി ചാ​ർ​ജ് അ​ട​യ്ക്കാ​ത്ത​തു​കൊ​ണ്ട് ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​നെ​ത്തി​യ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ കു​ഞ്ഞി​ക്ക​ണ്ണ​നെ വീ​ട്ടി​ൽ കാ​ണാ​ത്ത​തു കാ​ര​ണം കാ​ഞ്ഞ​ങ്ങാ​ടു​ള്ള സ​ഹോ​ദ​രി പു​ത്ര​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. ‌‌

നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ നി​ന്ന് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ ചെ​രി​പ്പും ധ​രി​ച്ചി​രു​ന്ന മു​ണ്ടും സ​മീ​പ​ത്തു​ണ്ട്. കു​ഞ്ഞി​ക്ക​ണ്ണ​ൻ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.

അ​സ്ഥി​കൂ​ടം ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​കും സം​സ്കാ​രം. ഇ​യാ​ൾ ചി​ല​പ്പോ​ൾ കാ​ഞ്ഞ​ങ്ങാ​ടു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ പോ​യി താ​മ​സി​ക്കാ​റു​ണ്ട്. കു​ഞ്ഞി​ക്ക​ണ്ണ​ൻ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ ആ​യി​രി​ക്കും എ​ന്നാ​ണ് നാ​ട്ടു​കാ​ർ ക​രു​തി​യ​ത്. ഭാ​ര്യ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. ര​ണ്ട് മ​ക്ക​ൾ മ​റ്റു വീ​ടു​ക​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

Latest News

Corehub Up